ഫര്‍സാന അഖ്തറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് 16-ാം വയസിലായിരുന്നു. 18ാം വയസില്‍ വിവാഹം കഴിഞ്ഞ അവള്‍ ഭര്‍തൃഗ്രഹത്തിലെ പീഢനം സഹിക്കാന്‍ കഴിയാതെ തന്റെ 9 മാസം പ്രായമായ മകളെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പിച്ച് 20-ാം വയസില്‍ തീകൊളുത്തി ജീവനൊടുക്കി. ആറ് മക്കളുടെ ഉമ്മയായ ശാഹിദ 60 ശതമാനം പൊള്ളലേറ്റാണ് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങിയത്.
ശ്രീനഗറിലെ പ്രധാന ആശുപത്രികളായ എസ്.എം.എച്ച്.എസിലും എസ്.കെ.ഐ.എം.എസിലും ആഴ്ചയില്‍ മൂന്ന്-നാല് ഇത്തരം കേസുകള്‍ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തുള്ള കേസുകളൊന്നും ഇവിടെയെത്താറില്ല. ഗുരുതരമായി പരുക്കേറ്റ ഇവരെ ഇവിടെയെത്തിക്കുമ്പോഴേക്കും മരണപ്പടല്‍ പതിവാണ്. ഗുരുതരമായി പരുക്കേറ്റവരെ മരിക്കുന്നതിന്റെ മുമ്പ് 30 ശതമാനം മാത്രമാണ് ശ്രിനഗറിലെ ഹോസ്പിറ്റലുകളില്‍ എത്തിക്കാനാകുന്നത്. കാശ്മീരിലെ ഏറ്റവും പാവപ്പെട്ട വീടുകളില്‍ പോലും തീപ്പെട്ടിയും പാചകവാതകവും സുലഭമാണ്.
ഇത് രണ്ടും അവരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ഇത് തന്നെയാണ് ദാരിദ്രത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും അവര്‍ ഉപയോഗിക്കുന്നത്. കാശ്മീരിലെ ആശുപത്രികളില്‍ കഴിയുന്ന സ്ത്രീകളില്‍ അധികവും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ്.
1989-90 ന് ശേഷം കാശ്മീരിലെ വിഭാഗീയ സംഘട്ടനകളെ തുടര്‍ന്ന് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളായിരുന്നു. ലോകത്തിലെ ഇതര സംഘട്ടന മേഖലകളിലുള്ളതുപോലെ അവര്‍ ബാലാത്സംഗത്തിനും പീഢനത്തിനും ഇരയാവുകുയും അതിക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്തു. മെഡിസന്‍സ് സാന്‍സ് ഫ്രണ്ടിയേഴസ് നടത്തിയ പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലൈഗീക ചൂഷണത്തിനിരയാകുന്നത് കാശ്മീരീ വനിതകളാണ്. (ഇത് ശ്രിലങ്കയേക്കാളും ചൈനെയേക്കാളും കൂടുതലാണ്).
കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം 2002-ല്‍ നടത്തിയ 10,000 കാശ്മീരീ വനിതകളില്‍ നടത്തിയ പഠനം പറയുന്നത്. വിധവകളില്‍ 90 ശതമാനവും പുനര്‍വിവാഹം കഴിക്കാത്തവരാണ്.
കാശ്മീരിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ അഹ്മദ് ദബ്‌ല പറയുന്നു: ലോകത്തിലുടനീളം സ്ത്രികളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ കാശ്മീര്‍ താഴ്‌വരയില്‍ ഇത് നേരെ വിപരീതമാണ്. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് കാശ്മീരിലെ വര്‍ദ്ധിച്ചുവരുന്ന സംഘട്ടനങ്ങളാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും തനിയെ കുടുംബം പോറ്റേണ്ട അവസ്ഥയാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും സാമ്പത്തീകമായോ, വൈകാരികമായോ പിന്തുണ ലഭിക്കാത്തത് അവരുടെ ജീവിതം ഏറെ ദുരിതത്തിലാക്കുന്നു. എസ്. എം. എച്ച്. എസ് ആശുപത്രിയിലെ ഡോ. നദീം പറയുന്നു: ജീവിത പങ്കാളിയേയും കുടുംബത്തിന്റെ അത്താണിയേയും നഷ്ടപ്പെടുന്ന സ്ത്രീകള്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്.
പലരും കൗമാരപ്രായക്കാരാണ്. കുട്ടികളുമുണ്ട്. ചെറുപ്രായത്തിലെ മുഴുവന്‍ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലിലാകുമ്പോള്‍ അത് ഏത് സ്ത്രികളേയും തളര്‍ത്തികളയും. ഭര്‍തൃ കുടുംബത്തില്‍ നിന്നോ, സ്വന്തം കുടുംബത്തില്‍ നിന്നോ പിന്തുണ ലഭിക്കാത്ത ഇവര്‍ മാനസീക പ്രയാസങ്ങളില്‍ അകപ്പെടുന്നു. ഭര്‍ത്താക്കന്‍മാര്‍ നഷ്ട്ടപ്പെട്ട ചില സ്ത്രികള്‍ കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഭൂരിഭാഗം സ്ത്രികളും കുട്ടികളോടൊപ്പം തനിച്ചാണ് കഴിയുന്നത്. നിത്യജീവിതത്തിന് വേണ്ടി സമ്പാദിക്കുന്നതിന്റേയും കുട്ടികളെ വളര്‍ത്തേണ്ടതിന്റേയും വിദ്യാസമ്പന്നരാക്കേണ്ടതിന്റേയും ഉത്തരവാദിത്വം ഇവരില്‍ മനോവ്യധയുണ്ടാകാന്‍ കാരണമാകുന്നു. ഈ മാനസീക സമ്മര്‍ദ്ദം വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുമ്പോള്‍ ഒടുവില്‍ അവര്‍ സ്വയം ജീവനൊടുക്കുന്നു. (ഫര്‍സനയുടേയും ശാഹിദയുടേയും പേര് യഥാര്‍ത്ഥമല്ല
http://www.kvartha.com/article-about-women-suicide-at-kashmir-by-minshad-ahmed-131144.html

No comments:
Post a Comment