STORY

വൃത്തികെട്ട മനുഷ്യന്‍

 കാസര്‍കോട്ടു നിന്നും കോഴിക്കോട്ടേക്ക്‌ വികലാംഗനായ ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോള്‍ തൊട്ടപ്പുറത്തുള്ള വനിതാ കംപാര്‍ട്ട്‌മെന്റില്‍ കാല്‍ കുത്താന്‍ സ്ഥലമില്ല. വികലാംഗരുടെ കംപാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ രണ്ടുപേര്‍ സുഖമായി ഇരുന്നു. കാഞ്ഞങ്ങാട്‌ എത്തിയപ്പോള്‍ കുറേ സ്‌ത്രീകള്‍ വണ്ടി കയറാന്‍ കഴിയാതെ വിഷമിച്ചു. ടി.ടി.ആര്‍ വന്നു തല്‍കാലം ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റിലിരുത്തി. ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ ഇരുത്തിയത്‌ എന്റെ കൂടെയുള്ള സുഹൃത്തിന്‌ ഇഷ്ടപെട്ടില്ല. സ്‌ത്രീകള്‍ നന്ദിയില്ലാത്തവരാണ്‌. അദ്ദേഹത്തിന്റെ കമന്റ്‌ എനിക്ക്‌ ഇഷ്ടപ്പെട്ടില്ല. ഞാന്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്‌തു. പുതുതായി ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ ആരെയും കയറാന്‍ ടി.ടി.ആര്‍ സമ്മതിച്ചിരുന്നില്ല. പത്തോളം പേര്‍ കണ്ണൂരിലെത്തിയപ്പോഴേക്കും ഇറങ്ങി. കൂട്ടത്തില്‍ അല്‍പം വിദ്യാഭ്യാസമുണ്ടെന്ന്‌ തോന്നിക്കുന്ന ഒരു സ്‌ത്രിയും ഇറങ്ങി. അവര്‍ സ്‌ത്രികളുടെ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കന്‍ പോയതായിരുന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ക്ക്‌ വേണ്ടപോലെ ഇരിക്കാന്‍ കഴിഞ്ഞില്ല. ടി.ടി.ആരിന്റെ ഔതാര്യം കൊണ്ട്‌ാണ്‌ അവരെ ഞങ്ങളിരിക്കുന്ന കംപാര്‍ട്ട്‌്‌മെന്റില്‍ ഇരുത്തിയത്‌. ഇനി ആരെയും കയറാന്‍ അനുവദിക്കരുതെന്നും ടി ടി ആര്‍ പറഞ്ഞിരുന്നു. വണ്ടി ചലിച്ചു തുടങ്ങി. അവര്‍ ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ നിര്‍ബന്ധം പിടിച്ചു. ടി.ടി.ആര്‍ സമ്മതിച്ചതുമില്ല. ഉടനെ ടി.ടി.ആറിന്റെ മുഖത്തു നോക്കി അവളുടെ ഒരു കമന്റ്‌ വൃത്തികെട്ട മനുഷ്യന്‍

---------------------------------------------------------------------------------------------------------------------

പ്രണയത്തിന്റെ ഒടുക്കം

വയലിന്‌ കുറുകെ റീന ശാന്തമായി നടന്നു വരികയാണ്‌. എന്തൊക്കെയോ ചിന്തിക്കുുണ്ട്‌. ഒരാള്‍ക്ക്‌ മാത്രം നടക്കാന്‍ വീതിയുള്ള പാട വരമ്പിലൂടെ തന്നെ അഭിമുഖമായി ഒരാള്‍ വരുത്‌ അവള്‍ ശ്രദ്ധിച്ചു. അതികം ആളുകള്‍ സഞ്ചരിക്കാത്ത വഴിയാണ്‌. നാല്‌ വീടുകളാണ്‌ വയലിന്‌ അക്കരയുള്ളത്‌.
റീന ഇടം കണ്ണിട്ട്‌ അവനെ നോക്കി അവന്‍ അവളെ സൂക്ഷിച്ച്‌ നോക്കുന്നുണ്ടെന്ന്‌ റീനയ്‌ക്ക്‌്‌ തോന്നി.
അവന്‍ അടുത്തെത്തി. ഒരാള്‍ക്ക്‌ സഞ്ചരിക്കാന്‍ വീതിയുള്ള വരമ്പാണ്‌. അവള്‍ എന്ത്‌ ചെയ്യണം എന്ന്‌ ആലോചിക്കവെ, അവന്‍ വയലിലേക്ക്‌ ഇറങ്ങി. റീന അവനെ കടന്ന്‌്‌ പോയി. അല്‍പം കഴിഞ്ഞ്‌ റീന
പിന്നിലേക്ക്‌ തിരിഞ്ഞ്‌ നോക്കി. അവളേയും നോക്കിയിരുന്നു വയലില്‍ നിന്ന്‌ കയറാന്‍
മറന്നത്‌ അപ്പോഴാണ്‌ അവന്‍ അറിഞ്ഞത്‌.
വീട്ടിലെത്തി കൈകാലുകള്‍ കഴുകി വൃത്തിയാക്കി. ഛായ കുടിച്ചു. ഇനി റീനയ്‌ക്ക്‌ അല്‍പ നേരം
വിശ്രമത്തിനുള്ളതാണ്‌.
വീടിനടുത്തുള്ള പറമ്പില്‍ കൂട്ടുകാരികളെല്ലാം ഒത്തരുമിക്കല്‍ പതിവാണ്‌. ഇന്ന്‌ റിനയ്‌ക്ക്‌ കളിക്കാന്‍ പോകാന്‍ തോന്നിയില്ല. റിന
താന്‍ കണ്ട യുവാവിനെ കുറിച്ച്‌ ഓര്‍ത്തിരിന്നു.
റീന നല്ല കുലീനതയുള്ളവളാണ്‌. ആ ഗ്രാമത്തിലെ സുന്ദരി, പഠനത്തിലാണെങ്കിലോ എന്നും മുന്‍പന്തിയിലാണവള്‍.
വീട്ടുകാരല്ലാം അവളുടെ കാര്യത്തില്‍ സന്തോഷത്തിലാണ്‌. അവള്‍ക്ക്‌ എന്ത്‌
വേണമെങ്കിലും അവര്‍ ഉടന്‍ എത്തിച്ച്‌ കൊടുക്കും. എസ്‌ എസ്‌ എല്‍ സിക്ക്‌ റാങ്ക്‌
വാങ്ങിയവളാണ്‌.
കൈതപ്പോവില്‍ എന്ന അവളുടെ നാടിന്റെ അഭിമാനമായാണ്‌ അവളെ നാട്ടുകാര്‍ കാണുന്നത്‌. പ്ലസ്‌ടുവിനും റാങ്ക്‌ പ്രതീക്ഷയിലാണ്‌.
നേരം സന്ധ്യയായി തുടങ്ങി. റീനയുടെ പഠനം തുടങ്ങുന്ന സമയം കഴിഞ്ഞു. റിനയെ കാണാനില്ല. അമ്മ
പറമ്പിലേക്ക്‌ തിരിഞ്ഞ്‌ റീനാാാ.. എന്ന്‌ നീട്ടി വിളിച്ചു.
അമ്മയുടെ വിളിക്കേട്ട്‌ റീന ഞെട്ടി. സന്ധ്യയായത്‌ അവള്‍ അറിഞ്ഞില്ല. ഉടനെ അവള്‍ പഠന
റൂമിലേക്ക്‌ പോയി.
പഠിക്കാന്‍ ഇരുന്നു. അമ്മ വാതിലിന്‌ സമീപം വന്നു. അവള്‍ അമ്മയെ കണ്ടതേയില്ല, റീന എന്തോ ആലോച്ചിരിക്കുകയാണ്‌.
എന്താ നീ ഇങ്ങനെ ആലോചിക്കുന്നത?
തലവേദന, ഇന്നേവരെ അമ്മയോട്‌ കളവ്‌ പറയാത്ത റീന ഒന്നാതരം കളവ്‌ തട്ടിവിട്ടു.
പാവം അമ്മ അത്‌ വിശ്വസിച്ചു. അവള്‍ കിടന്നു. തന്റെ മനസിനെ കീഴടിക്കിയ ആ യുവാവിനെ നാളെയും കാണിച്ച്‌ തരേണേ എന്ന്‌ അവളുടെ മനസ്സ്‌
മന്ത്രിച്ചു.
അങ്ങനെ സ്‌കൂളിലെത്തിയപ്പോള്‍ റീന കഴിഞ്ഞ ദിവസം നല്‍കിയ വര്‍ക്കുകളൊന്നും ചെയ്യാതെ വന്നിരിക്കുകയാണ്‌. ക്ലാസില്‍ ഒന്നാം റാങ്ക്‌ കാരി.
ആദ്യമായാണ്‌ ഇങ്ങനെ വരുന്നത്‌. റീനയോട്‌ അധ്യപരൊന്നും ദേഷ്യപെട്ടില്ല.
സ്‌കൂള്‍ വിട്ടു അവനെ എവിടേയും കാണുന്നില്ല. അവള്‍ വേഗം പോയി. വയലിന്‌ അടുത്തത്തി. അവളുടെ
പ്രതീക്ഷ തെറ്റിയില്ല, ആ യുവാവ്‌ ഇന്നും വരുന്നുണ്ട്‌. അടുത്തെത്തിയപ്പോള്‍
രണ്ടുപേരും ഒന്ന്‌ നോക്കി ചിരിച്ചു. ഇന്ന്‌ അവന്‍ വയലിലേക്ക്‌ ഇറങ്ങിയില്ല.
ഒരാള്‍ക്ക്‌ വീതിയുള്ള പാടവരമ്പിലൂടെ മുറിച്ച്‌ കടന്നു. മറ്റൊന്നും
സംസാരിച്ചില്ല.
ഇത്‌ കുറച്ച്‌ ദിവസങ്ങള്‍ തുടര്‍ന്നു. ഇതില്‍ രണ്ടുപേരും ആനന്ദം കണ്ടെത്തി.
ഇന്ന്‌ അദ്ദേഹത്തെ ഒന്ന്‌ പരിചയപെടണമെന്ന്‌ അവള്‍ തീര്‍ച്ചപ്പെടുത്തി. പതിവുപോലെ പാടവരമ്പ്‌ മുറിച്ച്‌ കടക്കുന്നതിനിടെ അവള്‍ അവന്റെ
കൈക്ക്‌ പിടിച്ചു. അതോടെ അവരുടെ മൗന പ്രണയം അവസാനിച്ചു. റിജു എന്ന അവന്റെ പേരും
അവള്‍ക്ക്‌ ഇഷ്ടപ്പെട്ടു.
റീനയുടെ ഒരോ ദിവസവും പിന്നെ റിജുവിന്‌ വേമ്‌ടി മാത്രമായിരുന്നു. റിജുവില്ലാതെ തനിക്ക്‌ ജീവിക്കന്‍ കഴിയില്ലെന്ന്‌ അവള്‍
തീര്‍ച്ചപ്പെടുത്തി.
റീനയുടേയും റിജുവിന്റേയും ഇടയില്‍ ഒരു വലിയ മതിലുണ്ടായിരുന്നു. അത്‌ മുറിച്ച്‌ മാറ്റണം. അത്‌ റീനയ്‌ക്ക്‌
സാധ്യമായിരുന്നില്ല.
റീനയുടെ പരീക്ഷയടുത്തു. പഠനത്തിനുള്ള എല്ലാ ആവേശവും ഇപ്പോള്‍ റിജുവാണ്‌. പരീക്ഷ കഴിഞ്ഞാലുള്ള കാര്യങ്ങളോര്‍ത്ത്‌ അവള്‍
ടെന്‍ഷനിലാണ്‌.അതിന്‌ മുമ്പ്‌ ആ മതില്‍ തകര്‍ക്കണം.
10ാം ക്ലാസ്‌ കഴിഞ്ഞപ്പോഴാണ്‌ റീനയ്‌ക്ക്‌ വിവാഹ ആലോചനയുമായി ആളുകള്‍ വരുന്നത്‌. അവള്‍ക്ക്‌
സമ്മതവുമില്ല. അവസാനം അവളെ പോലെ പഠനത്തില്‍ മിഠുക്കനും നല്ല ഭംഗിയുമുള്ള രോഹിത്‌
എന്ന യുവാവുമായി അവളും വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. രോഹിതിനെ ഇഷ്ടപെടാത്ത
ആരുമുണ്ടാവില്ല. നല്ല കോമളനായ യുവാവാണ്‌. അങ്ങനെയാണ്‌ റീന അവനുമായി വിവാഹം
ഉറപ്പിക്കുന്നത്‌. പ്ലസ്‌ടു കഴിഞ്ഞാണ്‌ വിവാഹം എന്നാണ്‌ അന്ന്‌ പറഞ്ഞിരുന്നത്‌.
പരീക്ഷയ്‌ക്ക്‌ ഇനി ദിവസങ്ങള്‍ ഭാക്കി അത്‌ കഴിഞ്ഞാല്‍ വിവാഹം.
വീട്ടുകാര്‍ റീനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. നാട്ടുകാരെല്ലാം അവളുടെ
വിവാഹത്തില്‍ സന്തോഷത്തിലാണ്‌.
പ്ലസ്‌ടു പരീക്ഷ കഴിഞ്ഞാല്‍ രോഹിത്തിന്റെ കൂടെ പോകുന്നത്‌ അവള്‍ക്ക്‌ ചിന്തിക്കാന്‍ കഴിഞ്ഞില്ല. രോഹിത്തിനെ അവള്‍ക്ക്‌ ഇഷ്ടമാണ്‌,
പക്ഷെ റിജുവിനെ ഒഴിവാക്കി രോഹിത്തിന്റെ കൂടെപോകാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല.

റിജുമായുള്ള ബന്ധം ഇത്‌ വരെ രോഹിത്തോ രോഹിത്തുമായുള്ള ബന്ധം റിജുവോ അറിഞ്ഞിരുന്നില്ല.
നമ്മളുടെ രണ്ട്‌ പേരുടേയും ബന്ധത്തിനിടയിലുള്ള എല്ലാ മതിലുകളും തകര്‍ക്കണം നീ തയ്യാറല്ലേ,
നീ എന്താണ്‌ ഇങ്ങനെ ചോദിക്കാന്‍, ഇന്നേവരെ ഞാന്‍ നിന്റെ കൂടെയല്ലേ നിന്നിട്ടൊള്ളൂ റിജുവിന്റെ ഈ മറുപടി തന്നെയാണ്‌ അവള്‍
കാത്തിരുന്നത്‌. തുടര്‍ന്ന്‌ റീന രോഹിതുമായുള്ള വിവാഹ കരാറിനെ കുറിച്ച്‌
പറഞ്ഞു.
റിജു മറ്റൊന്ന്‌ ആലോചിച്ചില്ല, റീന നീ നിന്റെ ബന്ധുക്കളെ മറക്കരുത്‌. അങ്ങനെയെങ്കില്‍ നമ്മള്‍ തമ്മില്‍ ............
റിജു നീ അത്‌ പറയരുത്‌. അത്‌ കേള്‍ക്കാന്‍ ഈ ചെവിക്കാവില്ല. റിന കരഞ്ഞ്‌ റിജുവിന്റെ കവിളിലേക്ക്‌ വീണു.
അവളെ ആശ്വസിപ്പിച്ചു കൊണ്ട്‌. അവന്‍ പറഞ്ഞു. നമ്മള്‍ എന്നും നല്ല സുഹൃത്തുകളാണ്‌. നീ
അവനുമായി വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ നടക്കട്ടെ.
ഇല്ല, എനിക്ക്‌ കഴിയില്ല റിജു. എന്നാല്‍ പിന്നെ എന്ത്‌ ചെയ്യാന്‍ നീ വീ്‌ടുകാരോട്‌ പറ?. അവര്‍
തീരുമാനിക്കട്ടെ.
"വീട്ടുകാര്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും. കാരണം രോഹിത്ത്‌ വിവാഹം കഴിക്കാതെ രണ്ട്‌ വര്‍ഷമായി ഞാന്‍ പ്ല്‌സ്‌ടു കഴിയാന്‍
കാത്തിരിക്കുകയാണ്‌".
"കാര്യങ്ങള്‍ വലിയ ഗൗരവമുള്ളതാണ്‌. എനിക്കും നിന്നെ വിട്ട്‌ പിരിയാന്‍ കഴിയില്ല. പക്ഷെ ...........
ബന്ധങ്ങള്‍ അങ്ങനെയെന്ന്‌ കരുതി നമുക്ക്‌ തത്‌ക്കാലം വേര്‍പിരിയാം".
നീ എന്നെ വേര്‍പിരിഞ്ഞാല്‍ നാളെ നീ എന്റെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടി വരും.
പിന്നെ ഞാന്‍ എന്ത്‌ ചെയ്യണം?
വഴിയുണ്ട്‌ റിജു.
എന്താണ്‌?
ഞാന്‍ പറയുന്നത്‌ പോലെ നീ ചെയ്യണം. നീ മറ്റൊന്നും വിചാരിക്കരുത്‌. അത്‌ ചെയ്‌തേ പറ്റൂ.
എന്നെകൊണ്ട്‌ കഴിയുന്നത്‌ ഞാന്‍ ചെയ്യും.
രോഹിത്‌ ഈ ഭൂമിയില്‍ ഇനി ജിവിക്കരുത്‌. എന്നാലെ എനിക്ക്‌ ജിവിക്കാന്‍ കഴിയൂ.
റീന നീ എന്താണ്‌ പറയുന്നത്‌?
റിജു, അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. അവന്റെ ജീവന്‍ നീ അവസാനിപ്പിക്കണം.
എനിക്ക്‌ അതിന്‌ സാധിക്കില്ല റീന..... അല്‍പനേരം അവര്‍ പരസ്‌പരം ഒന്നും സംസാരിച്ചില്ല.
നീ പേടിക്കേണ്ട, നമുക്ക്‌ ഒരുമിച്ച്‌ രോഹിത്തിനെ ഇല്ലാതാക്കാം. കുറുക്കു വഴികള്‍ അവള്‍
വിശദീകരിച്ചു. അവര്‍ പിരിഞ്ഞു.
റോഹിത്തിനെ ഫോണില്‍ വിളിച്ചു.
ഈ അടുത്ത കാലത്തായി റീന വിളിച്ചത്‌ റോഹിത്തിന്‌ ഓര്‍മയില്ല. മുമ്പെല്ലാം എപ്പോഴും
വിളിച്ചിരുന്നു. വിവാഹം അടുത്തായതിനാലാണ്‌ വിളിക്കാത്തതെന്നാണ്‌ അവന്‍
കരുതിയിരുന്നത്‌.
നാളെ ടൗണില്‍ വരാനാണ്‌ പറഞ്ഞത്‌. അവള്‍ ഇത്‌ വരെ അങ്ങനെ വിളിച്ചിട്ടില്ല.
രോഹിത്‌ രാവലെ തന്നെ ടൗണിലേക്ക്‌ പുറപ്പെട്ടു. അവന്‍ എത്തിയപ്പോള്‍ ടൗണ്‍ ഉണരുന്നേയൊള്ളൂ. അല്‍പനേരം കഴിഞ്ഞപ്പോള്‍ റീനയെത്തി.
ടൗണിലെ പാര്‍ക്കില്‍ അവന്‍ അവളോടൊപ്പം ഉല്ലസിച്ചു. വൈകുന്നേരമായി തുടങ്ങി. അവളുടെ ഫോണ്‍
റിംഗ്‌ ചെയ്‌തു.
എന്റെ ഒരു ബന്ധു അടുത്ത ഫ്‌ളാറ്റിലുണ്ട്‌. നിങ്ങളേയും കൂട്ടി വരാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്‌. അവളുടെ വാക്കില്‍ ഒരു ശങ്കപോലും
രോഹിത്തിനുണ്ടായിരുന്നില്ല.
്‌അവര്‍ ടൗണിലെ ഫ്‌ളാറ്റിലേക്ക്‌ നീങ്ങി.
അവളുട ബന്ധുവിനെ വിളിച്ചു. റൂം നമ്പര്‍ എത്രയാ?
റൂം നമ്പര്‍ 56,
അവര്‍ ലിഫ്‌റ്റില്‍ കയറി ഏഴാമത്തെ നിലയിലിറങ്ങി. റൂം നമ്പര്‍ 56 ന്റെ മുമ്പില്‍ എത്തി. കോളിംഗ്‌
ബെല്ല്‌ അടിച്ചു.
കതക്‌ തുറന്നു. അവന്‍ അവരെ ആവേശത്തോടെ സ്വീകരിച്ചു. നല്ല വിരുന്ന്‌ നല്‍കി. ആദ്യം ജൂസ്‌ നല്‍കി. പിന്നീട്‌ ഛായയും വിവിധ തരം മദുര
പലഹാരങ്ങളും ഫ്രൂട്‌സുമെല്ലാം ഒരുക്കിയിരിക്കുന്നു.
സമയം വൈകി, എനിക്ക്‌ വേഗം വീട്ടില്‍ പോകണം. അല്ലെങ്കില്‍ അമ്മ ദേശ്യപ്പെടും. ആകെ 10 മിനുട്ടെ അവിടെ
ചിലവഴിച്ചിട്ടൊള്ളു. ഉടനെ അവര്‍ ഇറങ്ങി. ടൗണിലെത്തി. രോഹിത്തിനോട്‌ യാത്ര പറഞ്ഞ്‌
റീന അവനെ വിട്ടു പിരിഞ്ഞു.
അന്ന്‌ രാത്രി രോഹിത്തിന്‌ തീരെ സുഖമില്ല, അശുപത്രിയിലാണെന്ന്‌ പറഞ്ഞ്‌ റിനയുടെ വീട്ടിലേക്ക്‌ ഫോണ്‍ കോള്‍വന്നു.
ഉടനെ വീട്ടുകാരോടൊപ്പം അവളും പുറപ്പെട്ടു. അവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അവന്‍ ഈ
ലോകത്തോട്‌ വിടപറഞ്ഞിരുന്നു.
പിന്നെ അവിടെ കൂട്ട കരച്ചിലായിരുന്നു. റീനയുടെ കരച്ചില്‍ താങ്ങാനാവാതെ എല്ലാവരും തേങ്ങി. അവളെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും
കഴിഞ്ഞില്ല.
മരണത്തില്‍ ദുരൂഹത വന്നതിനാല്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്ത്‌ ചെന്ന്‌ മരിച്ചതാണെന്ന്‌ കണ്ടെത്തി. അവന്‍ വിഷം കഴിക്കേണ്ട
പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവനാണ്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ദിവസം
അവന്റെ മൊബൈലില്‍ വന്ന കോളുകള്‍ പരിശോധിച്ചു. അവന്റെ വധുവാകാനിരുന്ന റീനയുടെ
മൊബൈലില്‍ നിന്ന്‌ ധാരാളം കോളുകള്‍ വന്നിട്ടുണ്ട്‌. റീനയുടെ കോളുകള്‍ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ അവളുടെ ഫോണില്‍ നിന്നും ഏറ്റവുംകൂടുതല്‍ കോളുകള്‍
രോഹിത്തിനേയും മറ്റൊരു നമ്പറിലേക്കുമാണെന്ന്‌ അവര്‍ കണ്ടെത്തി. ആ നമ്പര്‍
റിജുവിന്റേതായിരുന്നു. റിജുവിനേയും റീനയേയും പോലീസ്‌ ചോദ്യം ചെയ്‌തു. ഒടുവില്‍
അവര്‍ എല്ലാം തുറന്നു പറഞ്ഞു. അവര്‍ ഒരുക്കിയ നാടകത്തില്‍ അറിയാതെ രോഹിത്ത്‌
വഞ്ചിക്കപ്പെട്ട സംഭവം അവര്‍ വിവരിച്ചു. ബന്ധു എന്ന്‌ പരിചയപ്പെടുത്തി റിജു നല്‍കിയ
ജൂസില്‍ വിഷം കലര്‍ത്തിയിരുന്നു.
വാര്‍ത്താനാട്ടിലാകെ പരന്നു. റിജുവിനേയും റീനയേയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ജാമ്യത്തിലിറങ്ങിയ റീന എന്ത്‌ ചെയ്യെണെന്നറിയാതെ മനോനില തെറ്റിയിരിക്കുകയാണ്‌. പരീക്ഷയ്‌ക്ക്‌ ഇനി രണ്ടു ദിവസം
കൂടിയെ ബാക്കിയോള്ളൂ. സ്‌കൂളിലേക്ക്‌ ഇനി എങ്ങനെ പോകും?
വീട്ടുകാരുടേയും നാട്ടുകാരുടേയും ഏറ്റവും സ്‌നേഹം ലഭിച്ച റീനയെ ഇന്ന്‌ എല്ലാവരും വെറുപ്പോടെയാണ്‌
കാണുന്നത്‌. ഇന്ന്‌ അവള്‍ക്കില്ലാത്ത കുറ്റം നാട്ടിലില്ല.
അടുത്ത ദിവസം പുലര്‍ന്നത്‌ അവളെ ഞെട്ടിപ്പിക്കുന്ന മറ്രൊരു വാര്‍ത്തയുമായാണ്‌ അവളുടെ
എല്ലാമെല്ലാമായ റിജു ആത്മഹത്യ ചെയ്‌തിരിക്കുന്നു.
റിജുവിനെ സ്വന്തമാക്കാനണ്‌ റീന ഈ തെറ്റുകളെല്ലാം ചെയ്‌തത്‌. ഒടുവില്‍ എ്‌ലലാം നഷ്ടപ്പെട്ടിരിക്കുകയാണ്‌.
താന്‍ ചെയ്‌ത തെറ്റുകള്‍ ആരോട്‌ പറഞ്ഞാല്‍ പൊറുക്കാനാണ്‌. ദൈവം പോലും എനിക്ക്‌ മാപ്പ്‌
തരില്ല. അവളുടെ മനോനില ദിവസം തോറും വശളായി. ഒടുവില്‍ അവള്‍ രോഹിത്തിന്റെ
ശവകുടീരത്തില്‍ പോയി അവന്റെ കാല്‍ഭാഗത്ത്‌ എന്നന്നേക്കുമായി വീണു.

---------------------------------------------------------------------------------------------------


മറന്നുപോയ കുടയ്‌ക്ക്‌ വേണ്ടി

സ്‌കൂളില്‍ പോകാന്‍ നോക്കുമ്പോള്‍ കുടയില്ല. എന്റെ നീളന്‍ കാലുള്ള കുട എവിടെയാണെന്ന്‌ എനിക്ക്‌ കൂടുതല്‍ അലോചിക്കേണ്ടി വന്നില്ല. ഇന്നലെ വൈകുന്നേരം നെല്ല്‌ കുത്താന്‍ പോയപ്പോള്‍ മില്ലില്‍ മറന്ന്‌ വെച്ചതാണ്‌.
ഉമ്മ ഒരു ഭാഗത്ത്‌ നിന്നും നല്ല ശബ്ദത്തില്‍ ചീത്ത പറയുന്നുണ്ട്‌. ഉമ്മയെ പറഞ്ഞിട്ട്‌ കാര്യമില്ല. കുട പല സ്ഥലങ്ങളിലും മറന്ന്‌ വെക്കുകയെന്നത്‌ എന്റെ പതിവാണ്‌. ഇപ്പോള്‍ കുട എടുത്തു കൊണ്ടു വരാന്‍ സമയമില്ല.
ഇന്ന്‌ കുടയില്ലാതെ സ്‌കൂളില്‍ പോയിക്കോ, സ്‌കൂള്‍ വിട്ട്‌ വന്നിട്ട്‌ കുടയെടുക്കാന്‍ പോകാം. ഉമ്മയുടെ വാക്കുകള്‍ക്ക്‌ മറുവാക്ക്‌ പറയാതെ മനസിനുള്ളില്‍ അടി കിട്ടുമോയെന്ന ചെറിയ പേടിയുമുണ്ട്‌. എനിക്ക്‌ മാത്രമല്ല ചീത്തകിട്ടിയത്‌. എന്റെ കൂടെയുണ്ടായിരുന്ന എന്റെ മൂത്ത സഹോദരിക്കും കിട്ടി. പാവം അവള്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു?
അന്നൊക്കെ തറവാട്‌ സ്വത്തായ വയലില്‍ നെല്‍കൃഷി നടത്തിയിരുന്നു. ഞാറ്‌ നടാന്‍ വിത്ത്‌ പാകുന്ന അന്നു മുതല്‍ കുട്ടികളായ ഞങ്ങള്‍ക്ക്‌ വേല തുടങ്ങും. വയലില്‍ കിളിയെ ആട്ടാനും ഞാറ്‌ പറിക്കുന്നവര്‍ക്ക്‌ ഛായയും വെള്ളവും മറ്റും കൊണ്ട്‌ പോയി കൊടുക്കലും ഞങ്ങളുടെ ജോലി തന്നെ.
കൊയ്‌ത്ത്‌ കഴിഞ്ഞാല്‍ കിട്ടിയ നെല്ല്‌ തറവാട്ടില്‍ നിന്നും ഓരോ മക്കള്‍ക്കുള്ള വിഹിതം വല്ല്യുമ്മ ഓഹരി വെക്കും. ഇങ്ങനെ ഞങ്ങള്‍ക്ക്‌ കിട്ടിയ ഓഹരി പല സമയങ്ങളിലായി മില്ലില്‍ പോയി കുത്തി അരിയാക്കും.
എന്റെ വീടിന്റെ പുറക്‌ വശം വയലാണ്‌. വയലിന്‌ അക്കരെ ഒരു ചെറിയ കുന്നാണ്‌. ആ കുന്നിന്റെ മുകളില്‍ ഏകദേശം എന്റെ വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെ എന്റെ മൂത്തമ്മയുടെ വീട്‌. അവരുടേതാണ്‌ മില്ല്‌.
സ്‌കൂള്‍ വിട്ട്‌ വന്നു. കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഛായ കുടിച്ചു. ഞാനും മൂത്ത സഹോദരിയും ഇളയ സഹോദരിയും ഒരുമിച്ചാണ്‌ കുട കൊണ്ട്‌ വരാന്‍ പോകുന്നത്‌. വിജനമായ സ്ഥലത്താണ്‌ എന്റെ മൂത്തമ്മയുടെ വീട്‌. അവരുടെ വീട്ടിലേക്ക്‌ പോകുന്ന വഴിക്ക്‌ ഒരു കുളമുണ്ട്‌. അതിലൂടെ വൈകുന്നേരമായാല്‍ വഴിനടക്കാന്‍ പലര്‍ക്കും പേടിയാണ്‌. വലിയ മൂര്‍ഖന്‍ പാമ്പ്‌ ഉണ്ട്‌. ജിന്നുകളും പ്രേതങ്ങളുമുണ്ട്‌. ഇങ്ങനെയെല്ലാം പൊതുവെ നാട്ടുകാര്‍ പറയുന്ന സ്ഥമാണ്‌. അതിനാല്‍ കുട്ടികളായ ഞങ്ങള്‍ക്ക്‌ മില്ലിലേക്ക്‌ പോകുകയെന്നത്‌ പേടിയുള്ള കാര്യമാണ്‌.
പേടിച്ചുകൊണ്ടാണെങ്കിലും ഞങ്ങള്‍ മൂവരും പതുക്കെ നടന്നു. വലിയ നായുണ്ടായിരുന്നു അവിടെ അതാണ്‌ പേടിയുടെ മറ്റൊരു പ്രധാന കാരണം. വയലിന്റെ അക്കരയുള്ള വീടായതിനാല്‍ ഞങ്ങള്‍ പൊതുവെ അക്കമ്മെ എന്നാണ്‌ മൂത്തമയുടെ വീടിനെ സംബന്ധിച്ച്‌ പറയാറ്‌. അക്കരമത്തെ നായ്‌ എന്ന കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ ഭയമാണ്‌. നല്ല ഉയരമുള്ള വലിയ ശബ്ദമുള്ളവയായിരുന്നു അവ.
എനിക്ക്‌ പ്രായം ഏഴ്‌ വയസ്സാണെന്ന്‌ തോന്നുന്നു. ഞങ്ങളെല്ലാവരും രണ്ട്‌ വയസ്സ്‌ വ്യത്യാസമുള്ളവരാണ്‌. അതായത്‌ എന്റെ മൂത്ത സഹോദരിക്ക്‌ ഒമ്പതും അനിയത്തിക്ക്‌ അഞ്ചും. ഞങ്ങള്‍ മൂവരും ഒറ്റ ശരീരം പോലെയാണ്‌ നടന്ന്‌ നീങ്ങിയത്‌. റോഡില്‍ നിന്നും മൂത്തമ്മയുടെ വീട്ടിലേക്കുള്ള വഴിയില്‍ പ്രവേശിച്ചു. ഇനി മില്ലിലേക്ക്‌ 150 മീറ്റര്‍ ദൂരം. ഇരും ഭാഗത്തും വയല്‍. ഒറു ബസിന്‌ പോകാന്‍ വീതിയില്‍ വീട്ടിലേക്കുള്ള വഴി മണ്ണിട്ട്‌ ഉയര്‍ത്തിയിട്ടുണ്ട്‌. മില്ലിന്റെ അടുത്തെത്തി. മില്ലിനെ ചാരി വലിയ മാവുണ്ട്‌. ഞങ്ങളുടെ നാട്ടില്‍ പൊതുവെ മൂച്ചി എന്നാണ്‌ പറയുക. മൂച്ചിന്റെ ചുവട്ടില്‍ ധാരാളം മാങ്ങകള്‍ വീണിട്ടുണ്ട്‌. കുടയെടുക്കാന്‍ വന്ന ഞങ്ങള്‍ ആദ്യം മാങ്ങ പെറുക്കി. മാവിന്റെ ചുവട്ടില്‍ ധാരാളം കാട്ട്‌ ചേമ്പ്‌ ഉണ്ടായിരുന്നു. ഞങ്ങള്‍ ചേമ്പിന്റെ ഇല പറിച്ച്‌ അതില്‍ കിട്ടിയ മാങ്ങയെല്ലാം ഓരോരുത്തരും പൊതിഞ്ഞു.
ഞങ്ങള്‍ മില്ലിലേക്ക്‌ കയറി. മണ്ണുകൊണ്ട്‌ നിര്‍മിച്ച മില്ല്‌ മണ്ണ്‌കൊണ്ട്‌ തന്നെ തേച്ച്‌ ചുവന്ന മണ്ണ്‌ കൊണ്ട്‌ കളറ്‌ പൂശിയിട്ടുമുണ്ട്‌. മില്ലില്‍ ആരും ഇല്ല. കുട ഒരു മൂലയില്‍ ചാരിവെച്ചിട്ടുണ്ട്‌. ഞാന്‍ കുടയെടുത്തു. മില്ലില്‍ ആരും ഇല്ലാത്തതിനാല്‍ കുടയെടുത്തത്‌ അവരോട്‌ പറയാന്‍ സാധിച്ചില്ല. അങ്ങനെ മടങ്‌ഹിപോകാന്‍ ഞാന്‍ വിസമ്മതിച്ചു. എന്റെ സഹോദരിമാര്‍ക്കും ഇഷ്ടമില്ലായിരുന്നു. പിന്നെ എന്ത്‌ ചെയ്യണം അവരുടെ വീട്ടില്‍ ചെന്ന്‌ കുട എടുത്തിട്ടുണ്ടെന്ന്‌ പറയെണം. മില്ലില്‍ നിന്നും ഏകദേശം ഒരു 20 ഓലം പടവുകള്‍ കയറണം അവരുടെ വീട്ട്‌ മുറ്റത്തെത്താന്‍. ആര്‌ പറയും? ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം വന്നു. എന്റെ കുടയായതുകരൊണ്ട്‌ ഞാന്‍ തന്നെ കയറാന്‍ തീരുമാനിച്ചു. അവര്‍ എന്റെ പിറകേയും വന്നു. പടവുകള്‍ കയറുമ്പോള്‍ മൂത്ത സഹോദരി പറഞ്ഞു പതുക്കെ കയറണം. ശബ്ദമുണ്ടായാല്‍ നായ വരും.
അവസാനത്തെ പടവും കയറി ഞാന്‍ മുറ്റത്തെത്തി സഹോദരിമാര്‍ പടവിന്‍ മേല്‍ തന്നെ നിന്നു. വീടിന്റെ പടിഞ്ഞാലെ മൂലയാണ്‌. വീടിന്റെ പുറക്‌ വശത്തായി അല്‍പം മറി നില്‍ക്കുന്ന വലിയ കൂട്ടിലാണ്‌ നായകളുടെ താമസം. നായ ഉച്ചത്തില്‍ കുരച്ചു. എല്ലാവരും പേടിച്ചു. എവിടെന്നോ കിട്ടിയ ധൈരത്തില്‍ ഞാന്‍ പറഞ്ഞു നായ കൂട്ടിലാണ്‌. അവരും പതുക്കെ എന്റെ ഒപ്പം വന്നു. അപ്പോഴേക്കും വേറൊരു നായ വീടിന്റെ പുറക്‌ വശത്തേക്ക്‌ ഓടി വന്നിരിക്കുന്നു. ഞാന്‍ മുറ്റത്ത്‌ പടിഞ്ഞാറെ മൂലയിലാണ്‌. പുറക്‌ വശത്തെ പടിഞ്ഞാറെ മൂലയിലെ കൂട്ടില്‍ നിന്നുള്ള നായയുടെ കുരച്ചില്‍ കേട്ടാണ്‌ മറ്റേത്‌ ഓടി വന്നത്‌. അത്‌ വന്ന ഉടനെ ഞാന്‍ വീടിന്റെ കിവക്കെ മൂലയിലോട്ട്‌ ഓടി. അപ്പോള്‍ കൂട്ടിലെ നായ കരച്ചില്‍ നിര്‍ത്തി. ഞാന്‍ വീട്ടിലാരെങ്കിലുമുണ്ടോയെന്ന്‌ നോക്കി ആരുംമില്ല. അവര്‍ ഒരു നായയെ കൂട്ടില്‍ നിന്ന്‌ പുറത്ത്‌ വിട്ട്‌ ഒന്നിനെ കൂട്ടിലിടിടരിക്കുകയാണ്‌. ഞാന്‍ വീടിന്റെ കിവക്കെ വശത്തെത്തിയപ്പോഴേക്കും പുറത്തുള്ള നായ ഓടി വീടിന്റെ പിറക്‌ വശത്തിലുടെ ഓടി കിഴക്ക്‌ ഭാഗത്തെത്തിയിരുന്നു. നായയെ കണ്ടപാടെ ഞാന്‍ വിറ തുടങ്ങിയിട്ടുണ്ട്‌. വലിയ കറുത്ത നായയാണ്‌. അതിന്റെ കൂര്‍ത്ത പല്ലുകളും നീണ്ട നാവും എല്ലാം പേടിപ്പെടുത്തുന്നതാണ്‌. ഞാന്‍ വീണ്ടും പടിഞ്ഞാറ്‌ വശത്തേക്ക്‌ വന്നു. അപ്പോഴേക്കും കൂട്ടിലുള്ള നായ മറ്റേ നായക്ക്‌ സിഗ്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ഗംഭീര കുര. ഗതിയില്ലാതെ ഞാന്‍ വീണ്ടും വീടിന്റെ മുറ്റത്തിലൂടെ കിഴക്ക്‌ വശത്തേക്ക്‌ ഓടി. മൂന്നോ, നാലോ തവണ ഞാനും നായയും പരസ്‌പരം ഓടി. അപ്പോഴാണ്‌ എന്റെ ജീവനെ രക്ഷിക്കാന്‍ മാലാഖ ഇറങ്ങി വന്നപോലെ ആ വീടിന്റെ കുളിമുറിയില്‍ നിന്നും ഒരാള്‍ വന്നു. എന്താകുട്ടി എന്ന്‌ ചേദിച്ചു. എനിക്ക്‌ മറുപടി പറയാന്‍ കഴിഞ്ഞില്ല. ശക്തമായ പേടിയില്‍ ഞാന്‍ കരഞ്ഞു. കാര്യങ്ങള്‍ എങ്ങനെയൊക്കയോ പറഞ്ഞു. തൊട്ടടുത്ത വീട്ടിലെ ഉമ്മയായിരുന്നു അത്‌. ഇവിടേക്ക്‌ കുളിക്കാന്‍ വന്നതായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടില്‍ രണ്ടോ-മൂന്നോ വീട്ടുകാര്‍ക്ക്‌ ഒരു കിണറാണ്‌ ഉണ്ടായിരുന്നത്‌. അവിടെയാണ്‌ എല്ലാവരുടേയും തിരുമ്പലും കുളിയുമെല്ലാം. ഉച്ചത്തില്‍ കുരച്ച്‌ നായ എന്റെ നേര്‍ക്ക്‌ പാഞ്ഞ്‌ വന്നു. ആ ഉമ്മ നായയുടെ പേര്‌ വിളിച്ച്‌ പോടാ എന്ന്‌ പറഞ്ഞു. അതോടെ നായ പോയി. ഇവരുടെ വീട്‌ മൂത്തമ്മയുടെ വീടിന്റെ കിഴക്ക്‌ ഭാഗത്താണ്‌. ഇത്തിരി നടക്കാനുണ്ട്‌. ഞാന്‍ അവരുടെ കൂടെ അവരുടെ വീട്ടിലേക്ക്‌ പോയി. അതിലൂടെ പോയാല്‍ നേരെ റോഡിലെത്താം. വീട്ടിലേക്ക്‌ നേരെ നടന്നാല്‍ മതി.
എന്റെ സഹോദരിമാര്‍ ഞനും നായയും ഈ സാഹസികമായ പോരാട്ടം നടത്തുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമെടുക്കാനാവാതെ വിങ്ങിക്കരയുകയായിരുന്നു. എന്തും എപ്പോഴും സംഭവിക്കാം. എല്ലാവരും ചെറിയ കുട്ടികള്‍. ഞാന്‍ ആ സ്‌ത്രീയുമായി സംസാരിക്കുന്നതെല്ലാം അവര്‍ കേട്ടിരുന്നു. ഞാന്‍ അവരൊപ്പം പോയിയെന്ന്‌ കണ്ടപ്പോള്‍ അവര്‍ പതുക്കെ റോഡിലേക്ക്‌ കുടയും പിടിച്ച്‌ റോഡിലേക്ക്‌ നടന്നു. റോഡില്‍ നിന്ന്‌ ഞങ്ങള്‍ ഒരുമിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.
ഒകരു പുതിയ ജീവന്‍ കിട്ടിയ ആവേശമുണ്ടെങ്കിലും ദുരന്തത്തിന്റെ ഭയം മനസില്‍ നിന്ന്‌ പോയിട്ടില്ല. രസകരമായ നായയുമായുള്ള പോരാട്ടം പറഞ്ഞാണ്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ പോയത്‌. അന്ന്‌ രാത്രി വീണ്ടും അത്‌ ഞാന്‍ കണ്ടു. പിന്നീട്‌ പല തവണ. എനിക്ക്‌ പനിച്ചു. കുറെ കാലങ്ങള്‍ അതിന്റെ അനന്തരഫലം അനുഭവിച്ചു. പക്ഷെ ഇപ്പോഴാണ്‌ ഞാനോര്‍ക്കുന്നത്‌ അന്ന്‌ ഞങ്ങള്‍ ആവേശത്തോടെ ചേമ്പിന്‍ ഇലയില്‍ പൊതിഞ്ഞിരുന്ന മാങ്ങകള്‍ എവിടെ പോയി.