മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് ഒടുവില്‍ കോണ്‍ഗ്രസ് സമ്മതം മൂളി. പക്ഷെ, പിറവം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ പോലൂം ആരംഭിക്കാത്ത സാഹജര്യത്തില്‍ മന്ത്രി സ്ഥാനം സ്വപ്നം കാണുന്ന മഞ്ഞളാംകുഴി അലിക്കും അനുയായികള്‍ക്കും ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗിന്റെ ഉന്നതരാഷ്ട്രീയകാര്യ സമമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കാനാണ് അവര്‍ അലിയ്ക്ക് നല്‍കിയ നിര്‍ദേശം. പിറവത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഈ സ്വപ്നങ്ങള്‍ ഒരു പക്ഷെ അസ്ഥാനത്താകും. യുഡിഎഫ് പരാജയപ്പെടുകയും രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിക്കുകയും ചെയ്താല്‍ പതിറ്റാണ്ടുകളായി മങ്കടക്കാര്‍ കാത്തിരുന്ന 'മന്ത്രി' ഇല്ലാതാകും.
മഞ്ഞളാംകുഴിയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാതെ നീട്ടികൊണ്ടുപോകുന്നത് അലി അനുകൂലികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം അഞ്ചാം മന്ത്രി പ്രഖ്യാപനവും സത്യപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ പത്രപ്രസ്താവനകള്‍ നടത്തുകയെന്നല്ലാതെ കാര്യമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് അലി അനുകൂലികള്‍ ആരോപിക്കുന്നത്. അതിനാലാണ് മുന്നണിയില്‍ നിര്‍ണായക ശക്തിയായിരുന്നിട്ടുപോലും ലീഗിന് അത് നേടിയെടുക്കാനാവാത്തത് എന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്ന സിപിഎമ്മിന്റെ വാഗ്ദാനം അവസാനം വരെ പാലിക്കാതെ വന്നപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയ അലിക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗാദാനം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ ചില പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുര്‍ന്ന് മങ്കടയില്‍ നിന്നും അലിയെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും പെരിന്തല്‍മണ്ണ അലി പിടിച്ചെടുത്തു. മണ്ഡലം പിടിച്ചു നല്‍കിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് അലിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണ് മന്ത്രിമാരെ പ്രഖ്യപിച്ചപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യപിച്ചത്. യുഡിഎഫ് മുസ്‌ലിം ലീഗിന് നാല് മന്ത്രിമാരെ നല്‍കിയപ്പോള്‍ യുഡിഎഫ് പോലും അറിയാതെ മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പും വിലപേശി. ലീഗിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ലീഗ് തൃപ്തിപ്പെട്ടില്ല. ഒടുവില്‍ ചീഫ് വിപ്പ് സ്ഥാനം മാണിയ്ക്ക് ലഭിച്ചു. മന്ത്രി സ്ഥാനം എന്ന വാശിയില്‍ കടിച്ചു തൂങ്ങിയ ലീഗിന് ഇപ്പോഴും ഒന്നും ലഭിച്ചിട്ടില്ല. അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കാതെ നീട്ടി കൊണ്ടു പോകുന്നതിനെതിരെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും അലിയുടെ മന്ത്രിസ്ഥാനമാണ്.
ഇനിയും നീട്ടികൊണ്ടുപോകാതെ മങ്കടക്കാരുടെ സ്വപ്നമായ മന്ത്രി സ്ഥാനം നല്‍കണമെന്നാണ് അലി അലി അനുകൂലികളുടെ ആവശ്യം. അല്ലെങ്കില്‍ അഞ്ചാം മന്ത്രിയില്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യറാകണം.
-മിന്‍ശാദ് അഹ്മദ്

No comments:
Post a Comment