വിശുദ്ധ റമസാന്‍ മാസമെത്തിയാല്‍ എല്ലാവരും നിസ്‌കരിക്കുകയും നോമ്പെടുക്കുകയും സക്കാത്തും ദാന-ധര്‍മങ്ങളെല്ലാം ചെയ്യുന്നതാണ് നാം കാണുന്നത്. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു വലിയ അനുഗ്രഹം ചൊരിഞ്ഞ മാസമാണിത്.
എല്ലാ റമസാന്‍ മാസം എത്തിയാലും പള്ളിയില്‍ ഖുര്‍ആന്‍ ഓതിയും നിസ്‌കരിച്ചും വീട്ടില്‍ ഉമ്മയെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിച്ചും മറ്റുമാണ് സമയം ചിലവഴിക്കാറുള്ളത്. എന്നുവെച്ചാല്‍ മറ്റുമാസങ്ങളെ പോലെ മറ്റുകളികളിലൊന്നും ഏര്‍പ്പെടാതെ ശരീരത്തേയും മനസിനേയും സംസ്‌കരിച്ചടുക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ ഞങ്ങള്‍ അനിപ്പൂരിലെത്തി. അവിടെ പള്ളിയില്‍ കൂടാമെന്ന് കരുതി. പക്ഷെ എന്ത് ചെയ്യാന്‍ അതിനുള്ള ഒരു സൗകര്യവലും അവിടെയില്ല. അസര്‍ നിസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ അവിടെ കറങ്ങി. നല്ല രസമുള്ള നാട്. ധാരാളം വയലുകള്‍. മുഴുവന്‍ കൃഷി. അവിടെ പ്രധാനമായും തക്കാളി കൃഷിയാണ്. എല്ലാവരും കര്‍ഷകരും. നോമ്പ് തുറക്കാന്‍ ഒരു മാര്‍ഗ്ഗവും കാണ്ടില്ല. മഗ്‌രിബിന് അല്‍പ്പം മുമ്പ് പള്ളിയില്‍ കഞ്ഞി വിതരണം നടക്കും. വൈകീട്ട് അഞ്ച് മണിയോടെ, ഞങ്ങള്‍ മലപ്പുറത്ത് നിന്ന് വരുന്നവരാണെന്ന് അറിഞ്ഞ ഒരു കര്‍ഷകന്‍ മലപ്പുറം കോട്ടക്കലിലുള്ള ഒരു ഹാജിയാര്‍ കുറച്ച് അകലെയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അയാളെ തേടി പുറപ്പെട്ടു. സന്തോഷത്തോടെ അയാള്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെനിന്നും നോമ്പ് തുറന്ന് പള്ളിയില്‍ വന്നു. നിസാകാരം കഴിഞ്ഞു. അല്‍പനേരം വിശ്രമിച്ചു. ഇശാ നിസ്‌കരം കഴിഞ്ഞു തറാവീഹ് കഴിഞ്ഞതിന് ശേഷം പള്ളിയിലേക്ക് വന്ന ആളുകളുമായി സംസാരിച്ചു. അവിടെയുള്ളവര്‍ക്ക് മിക്കവര്‍ക്കും നിസ്‌കാരം അറിയില്ല.
തൊട്ടടുത്ത ദിവസം ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങി. അവരുടെ പ്രത്യേക സംസ്‌കാരവും രീതികളുമെല്ലാം മനസിലാക്കി. ഏകദേശം ഉച്ചക്ക് 12 മണിയായപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടിലെത്തി. വീടിന്റെ പുറത്ത് ആരെയും കാണുന്നില്ല. വാതിലുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. വിളിച്ചപ്പോള്‍ ഒരു കയ്യില്‍ ചോറ് കഴിക്കുന്ന പാത്രം പിടിച്ചിരിക്കുന്ന ഒരു വീട്ടമ്മയെയാണ് കണ്ട്. ഞങ്ങല്‍ മലപ്പുറത്ത് വരികയാണ്. നിങ്ങളെയെല്ലാം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോട് ഇരിക്കാനും ചോറ് കഴിക്കാനും പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് രഹസ്യം മനസിലായത്. റമസാന്‍ മൂന്നായിട്ടും അവര്‍ റമസാന്‍ എത്തിയത് അറിഞ്ഞിട്ടില്ലായിരുന്നു. ഞങ്ങള്‍ ആ ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുത്തതിന് ശേഷം അവിടെ നിന്നും മടങ്ങി.

ഞാനും എന്റെ സഹ പ്രവര്‍ത്തകരായ ഇര്‍ഷാദും ഉമറും അനിപ്പൂരിലേക്കുള്ള ബസ് കാത്ത് നിന്നു. ഞങ്ങളുടെ മുമ്പില്‍ കണ്ട ഒരു കച്ചവടക്കാരനോട് ബസ് എപ്പോള്‍ വരുമെന്ന് ചേദിച്ചു. ഉടനെ വരുമെന്നും കുറച്ചപ്പുറത്ത് നില്‍ക്കുന്ന സ്ത്രിയെ ചൂണ്ടികാണിച്ച് അവര്‍ അവിടേക്കാണെന്നും പറഞ്ഞു. 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആസ്ത്രിയുടെ അടുത്തേക്ക് ചെന്നു. സംസാരിക്കുന്നതിനിടെ ഞാന്‍ പേര് ചോദിച്ചു. ഞെട്ടിപ്പോയി. പോകാനിരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഏകദേശം ധാരണയായി. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. ആ സ്ത്രി ഏകദേശം 50 വയസ് പ്രായം ഉണ്ടാകും. സാരിയും ബ്ലൗസുമാണ് വേഷം. ഞങ്ങള്‍ ഇവിടേക്ക് പോരുന്നതിന് മുമ്പ് കല്ലേക്കാട് ഹസനിയയില്‍ പോയിരുന്നു. അവിടെ നിന്ന് അനിപ്പൂരിലേക്ക് പുറപ്പെടും മുമ്പെ അവര്‍ പറഞ്ഞിരുന്നു മതമെന്തെന്നറിയാത്തവരാണ് ടെയുള്ള മിക്കവരും.
ബസ് വന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറെ പോയപ്പോള്‍ ആ സത്രി ഞങ്ങളോട് ഇറങ്ങാനായെന്ന് പറഞ്ഞു. ഇനി ഏകദേശം 3 കിലോമീറ്റര്‍ നടക്കണം ലക്ഷ്യ സ്ഥലത്തെത്താന്‍. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ആ സ്ത്രിയുടെ കൂടെ നടന്നു. കുറച്ചെത്തിയപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഒരു യുതിയും യുവാവും ആടി പാടി വരുന്നത് കണ്ടു. ഈ അടുത്ത് വിവാഹം കഴിച്ചവരാണെന്ന് ധരിച്ചു. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് ബ്രൈക്കിട്ടു. ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവര്‍ പോയി. അതാരാണെന്ന് ഞാന്‍ ചോദിച്ചു. അവരുടെ മരുമകളാണെന്ന് (മകന്റെ ഭാര്യ) പറഞ്ഞു. നിങ്ങളുടെ മകനാണോ ആ ബൈക്ക് ഓടിച്ചതെന്ന് ചോദിച്ചപ്പോള്‍ അല്ല, മകന്റെ കൂട്ടുകാരനാണെന്നും അവര്‍ ടൗണില്‍ പോയി വരികയാണ്. മകന്‍ വേലക്ക് പോയിട്ടുണ്ടെന്നും ഒരു കൂസലും കൂടാതെ അവര്‍ പറഞ്ഞപ്പോള്‍ കേട്ട് നില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.