പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലത്തിലെ മുതലമട, കോല്ലങ്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്നതിനായി ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്‍ തെളിച്ചത് മൂലം രോഗ ബാധിതരായവരെ സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ നിലപാട് വ്യക്തമാക്കുന്നതിനാണ് സംഗമം. എന്‍ഡോസള്‍ഫാനടക്കമുള്ള മാരകമായ രാസകീടങ്ങള്‍ പ്രയോഗിച്ചതുമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇരകളും അവരുടെ നീറുന്ന പ്രശ്‌നങ്ങളും രാഷ്ട്രീയപരമായി ഉയര്‍ത്തികൊണ്ടു വരികയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറ സിറാജിനോട് പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി ചെന്താമരാക്ഷന്‍ (എല്‍ ഡി എഫ്), എം വി രാഘവന്‍ (യു ഡി എഫ്), എന്‍ ശിവരാജന്‍ (ബി ജെ പി), എ ചന്ദ്രന്‍ (ബി എസ് പി), സക്കീര്‍ ഹുസൈന്‍ (എസ് ഡി പി ഐ), ജോയ് പീറ്റര്‍ (സി പി ഐ-മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ലിബറേഷന്‍), സുഗുണന്‍ എസ് (എ ഐ എ ഡി എം കെ) എന്നീ മുഴുവന്‍ സ്ഥാനാര്‍ഥികളും സംഗമത്തില്‍ സംബന്ധിക്കും.
`നെന്മാറ മണ്ഡലത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ടെന്ന് കരുതുന്നുവോ? ഉണ്ടെങ്കില്‍ എത്രപേര്‍ക്ക് ബാധിച്ചുവെന്നാണ് കരുതുന്നത്? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ് കാരണം? മണ്ഡലത്തിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ? എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം മുതലമുടയിലെ രോഗികള്‍ക്ക് കാസര്‍കോട്‌് ഉണ്ടായ പോലെ ഭീകരമായ തോതില്‍ ഉണ്ടായെന്ന് കരുതുന്നുവോ? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് പ്രഖ്യപിച്ച കാസര്‍കോട് പാക്കേജ് മുതലമടക്കാര്‍ക്കും നല്‍കണമെന്ന കാര്യത്തില്‍ എന്താണ് അഭിപ്രായം? താങ്കള്‍ പ്രതികരിക്കുന്ന പാര്‍ട്ടി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്താല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും? മണ്ഡലത്തില്‍ നിന്നും താങ്കള്‍ വിജയിച്ചുപോയാല്‍ മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വോണ്ടി നിയമസഭയില്‍ ഏതുതരത്തില്‍ ഇടപെടും?'
എന്നിങ്ങനെ 12 ഓളം ചോദ്യങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും 15 മിനുട്ടാണ് വ്യക്തിപരമായും പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കാന്‍ അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള പഞ്ചായത്താണ് മുതലമട. ഇവിടെ മാത്രം 30 ഓളം രോഗികളുണ്ട്. 2004 മുതല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പല സമരങ്ങളും നിവേദനങ്ങളു#െട നല്‍കിയിരുന്നെങ്കിലും ഒരു ഫലവുമാണ്ടാവാത്തതിനാലാണ് ഇത്തരമോരു സംഗമത്തിന് സംഘാടകരെ പ്രേരിപ്പിച്ചതെന്ന് മാരിയപ്പന്‍ പറഞ്ഞു.
എട്ടിന് ഉച്ചതിരിഞ്ഞ് മൂന്നിന് മുതലമട കാമ്പ്രത്ത് ചള്ളയില്‍ നടക്കുന്ന സംഗമം മനുഷ്യവകാശ പ്രവര്‍ത്തകനും പി യു സി എല്‍ സ്സ്‌ഥാന പ്രസിഡന്റുമായ അഡ്വ. പി പൗരന്‍ ഉദ്‌ഘാടനം ചെയ്യും. സി ആര്‍ നീലകണ്‌ഠന്‍ അധ്യക്ഷത വഹിക്കും.

No comments:
Post a Comment